Pages

aJu's world

aJu's world

Monday, August 23, 2010

Vaava manoranjini - Butterflies



Lyrics - K.Jayakumar
Music - Raveendran
Movie - Butterflies


ഹേ...... ഓ...
ആഹാ മനോരഞ്ജിനി സുരാംഗനി
സൂപ്പര്‍ സുരസുന്ദരി
നളചരിതം കഥയിന്‍ ദമയന്തിയോ
കണ്വാശ്രമത്തിന്‍ കാവ്യ ശകുന്തളയോ
ഓമര്‍ഖയ്യാമിന്‍ കവിത തുളുമ്പും മധുപാത്രമോ

നല്ലനാളിന്റെ ആശംസയേകും രാജഹംസങ്ങളേ
ശ്യാമവാനിന്റെ സംഗീതമേകും പുഷ്പമൌനങ്ങളേ
ഈത്തടങ്ങളില്‍ വന്നുകൂടുമോ ഈലയങ്ങളില്‍ നൃത്തമാടുമോ?
ഇന്നെനിക്കുമമ്പിളിക്കും ജന്മനാള്‍
ഇന്നവള്‍ക്ക് കൈനിറച്ച് ചെണ്ടുകള്‍
ഹേ... ഓ.....
വാവാ മനോരഞ്ജിനി......

പൊന്‍‌പളുങ്കേ കിളുന്നേ നിനക്കീ പുഷ്പമേലാപ്പുകള്‍
പൂങ്കുരുന്നേ വിരുന്നില്‍ വിളമ്പി എത്ര നൈവേദ്യങ്ങള്‍
ആനയിക്കുവാന്‍ വാദ്യമേളകള്‍ അപ്സരസ്സുകള്‍ നിന്റെ ദാസികള്‍
തേരിറങ്ങിവന്ന രാജകന്യയോ ദേവലോകനര്‍ത്തകിയാം മങ്കയോ?
ഹേ... ഓ.....
വാവാ മനോരഞ്ജിനി......

No comments:

Post a Comment