Pages

aJu's world

aJu's world

Monday, August 23, 2010

Pattum Paadi - Speed Track

Lyrics - Kaithapram
Music - Deepakdev
Movie - Speed Track

പാട്ടും പാടി ഒരു കൂട്ടിന്‍ വാതിലില്‍ കാറ്റു വന്നു വിളിക്കുന്നു പുന്നാരെ
ചേട്ടന്‍ കൊണ്ടു വന്ന ചെപ്പുംപ്പന്തുമീ ചില്ലുമണിച്ചിറകിന്‍മേല്‍ ചാഞ്ചാട്ടം
വിള കൊയ്യും കാലമായി വിളയാടാന്‍ നേരമായി
ഏട്ടന്‍ എന്നും കിനാവില്‍ കൂട്ടായി വരാം

പുലരിയില്‍ ഇളം വിണ്‍ സൂര്യനായി ശലഭമേ പറന്നേറാം
ഒരു സന്ധ്യ നീര്‍ത്ത മലയോരം മഴ നനഞ്ഞ കാറ്റാവാം
ദൂരെ പാടുമൊരു മരതകപ്പുഴയില്‍ ദൂതായി പോയി വരുമോ
ആരോ നീട്ടുമൊരു പവിഴപ്പൊന്‍ പതക്കം ആദ്യം വാങ്ങി വരുമോ
ഏട്ടന്‍ എന്നും കിനാവില്‍ കൂട്ടായി വരാം

പാട്ടും പാടി ഒരു കൂട്ടിന്‍ വാതിലില്‍ കാറ്റു വന്നു വിളിക്കുന്നു പുന്നാരെ

അകിടുകള്‍ നീലാപ്പാലാഴിയായി അമൃതവും പകര്‍ന്നേ പോ
പശുവിന്‍റെ പുണ്യലയ ശീലം ഇനി നിനക്കു സാഫല്യം
അമ്മേ നീട്ടുമൊരു നിലാവിളക്കൊളിയില്‍ അന്നം കോരി വിളമ്പാം
തങ്കം പോലെയൊരു തൊഴുതിങ്കള്‍ക്കലയായി താതന്‍ കൂടെ നടക്കാം
ഏട്ടന്‍ എന്നും കിനാവില്‍ കൂട്ടായി വരാം

പാട്ടും പാടി ഒരു കൂട്ടിന്‍ വാതിലില്‍ കാറ്റു വന്നു വിളിക്കുന്നു പുന്നാരെ
വിള കൊയ്യും കാലമായി വിളയാടാന്‍ നേരമായി
ഏട്ടന്‍ എന്നും കിനാവില്‍ കൂട്ടായി വരാം

പാട്ടും പാടി ഒരു കൂട്ടിന്‍ വാതിലില്‍ കാറ്റു വന്നു വിളിക്കുന്നു പുന്നാരെ
ചേട്ടന്‍ കൊണ്ടു വന്ന ചെപ്പുംപ്പന്തുമീ ചില്ലുമണിച്ചിറകിന്‍മേല്‍ ചാഞ്ചാട്ടം

No comments:

Post a Comment