Pages

Monday, August 23, 2010

Paaduvan Ormakalil - Vellanakalude Naadu



Lyrics - Kaithapram
Music - MG Radhakrishnan
Movie - Vellanakalude Naadu


പാടുവാന്‍ ഓര്‍മ്മകളില്‍ പദങ്ങള്‍ തേടുകയായിരുന്നു
മൂളുമീ മോഹങ്ങള്‍ സ്വരങ്ങള്‍ തേടുകയായിരുന്നു
അതിലാദിതാളച്ചോടുവെച്ചതു ലീലാമാനസം
അതിലിന്ദുകാന്തക്കല്ലു തൊട്ടതു മായാമാധവം
(പാടുവാന്‍)

പാഴ്‌മരുഭൂവും പാല്‍‌ക്കടലാകും
വാര്‍തിങ്കള്‍ക്കല പുഞ്ചിരിയ്‌ക്കെ
കുങ്കുമരാഗം ചാര്‍ത്തീ യാമം
മണ്ണിലിന്നും പുലരികളേകും ശ്രീമന്ത്രം
(പാടുവാന്‍)

മഴവില്‍‌മുനയാല്‍ ആരെഴുതുന്നൂ
മലരിന്‍ ഇതളില്‍ പ്രിയകാവ്യം
കതിരൊളിയാലെന്‍ പ്രാണനിലാരോ
പൊന്‍‌മുളംകുഴലൂതിവരുന്നൊരു ശ്രീരാഗം
(പാടുവാന്‍)

No comments:

Post a Comment