Pages

Friday, March 5, 2010

Aankuyile - Dhwani




Lyrics - O.N.V Kurup
Music - Naushad
Movie - Dhwani


ആണ്‍കുയിലേ തേന്‍കുയിലേ
ആണ്‍കുയിലേ തേന്‍കുയിലേ
ആണ്‍കുയിലേ തേന്‍കുയിലേ
നിന്‍റെ സ്വരം കേട്ടണയും പെണ്‍കിളിയെപ്പോലെ (2)
വരുമെന്‍ പ്രാണസഖി രജനിരാജമുഖി (2)
ആണ്‍കുയിലേ തേന്‍കുയിലേ

ഹൃദയമൃദുലധമനികളില്‍ സുമശരലീല
ഉണര്‍ന്നു മനം അണിഞ്ഞു വനം ഹിമമണിമാല (ഹൃദയ)
രതിതരളം വിപിനതലം പവനനടനശാല (2)
വരുമെന്‍ പ്രാണസഖി രജനിരാജമുഖി (2)
ആണ്‍കുയിലേ തേന്‍കുയിലേ

അഴകില്‍ ഒഴുകി പുഴ തഴുകി കളകള നാദം
കവിഹൃദയം തുയിലുണരും ധൃമതല ഗീതം (അഴകില്‍ )
സുഗമകലാ ലയമോരുക്കി ചലിത ചലിത പാദം (2)
വരുമെന്‍ പ്രാണസഖി രജനിരാജമുഖി (2)
ആണ്‍കുയിലേ തേന്‍കുയിലേ
ആണ്‍കുയിലേ തേന്‍കുയിലേ

No comments:

Post a Comment