Lyrics - Kaithapram
Music - Johnson
Director - Sathyan Anthikkad
Movie - Irattakuttikalude Achan
കണ്ണനെന്നു പേര് രേവതി നാള്
ഉയരങ്ങളിലുയരാനൊരു രാജയോഗം
മടിയിലുറങ്ങുമ്പോള്‍ തിങ്കളാണിവന്‍
സൂര്യനായ് ഉണരുമെന്‍ കൈകളില്‍
കണ്ടാലും കണ്ടാലും കൊതി തീരില്ല
(കണ്ണനെന്ന്‍)
പൊന്നുംകുടത്തിന് പൊട്ടുതൊടാന്‍ വരുമല്ലോ
കടിഞ്ഞൂല്‍പിറന്നാളിന്‍ കന്നിക്കൈകള്‍
ദൂരെയൊഴിഞ്ഞു നാവോറ് ദീപമുഴിഞ്ഞു മൂവന്തി
നന്മ വരാന്‍ നോമ്പെടുത്തു പൂവാലി
കോടിയുമായ് കാവുചുറ്റീ തെക്കന്‍കാറ്റ്
(കണ്ണനെന്ന്‍)
ആലിലക്കണ്ണന് ചോറുകൊടുക്കാനല്ലോ
ശ്രീഗുരുവായൂരെ തൃക്കൈവെണ്ണ
കല്ലെടു തുമ്പീ പൂത്തുമ്പീ
ചക്കരമാവില്‍ കല്ലെറിയാന്‍
ഒരു കുമ്പിള്‍ പൂ തരുമോ മണിമുല്ലേ
മാമ്പഴം കൊണ്ടോടിവായോ അണ്ണാര്‍ക്കണ്ണാ
(കണ്ണനെന്ന്‍)
No comments:
Post a Comment