Pages

aJu's world

aJu's world

Friday, May 29, 2009

Aadikarin manchal - Thapasya

Aadikarin

Serial - Thapasya
Music - Sunny Stephen



ആടിക്കാ‍റിന്‍ മഞ്ചല്‍ മാഞ്ഞൂ മെല്ലെ മേലെ..!!

ആടിക്കാറിന്‍ മഞ്ചല്‍ മാഞ്ഞു മെല്ലെ മേലെ
പാടിത്തീരും മുമ്പേ മായും രാഗം പോലെ
ചിങ്ങം തന്നൂ കിളിക്കൊഞ്ചലിന്‍
പൊന്നും തേനും ഒരു നൊമ്പരം
തിരി നീട്ടി നില്‍ക്കും പോലെ
പൂത്തു ചെമ്പകം...

കാണും പൂവിന്‍ ഗന്ധം മായുന്നു നാം തേടുന്നു
കാണാത്ത പൊന്നിന്‍ സുഗന്ധം
കണ്ണില്‍ വീണു മായും സ്വപ്നമൊ
പിന്നില്‍ വന്നു കണ്ണാരം പൊത്തിപ്പാടുന്നു
കണ്ണീരാറ്റില്‍ പൂത്തു പൊന്നാമ്പല്
‍ആ പൂതേടി ആരിന്നെന്റെ കൂടേ നീന്തുന്നു
ഏതോ ഓര്‍മ്മകള്‍..

പാടും പാട്ടിന്നീണം മായുന്നു നാം തേടുന്നു
പാടാത്ത പാട്ടിന്നര്‍ത്ഥങ്ങള്‍
എന്തേ തുമ്പി തുള്ളാന്‍ പോരാത്തൂ
കണ്ണീരോടെ ചോദിച്ചതാരാണെന്നുള്ളില്‍
പുന്നെല്ലോല തുഞ്ചത്തൂഞ്ഞാലാ...പൊന്നൂഞ്ഞാലാ
കന്നിത്തെന്നല്‍ പാടി ആടുന്നു താളം തുള്ളുന്നു..

No comments:

Post a Comment